Wednesday, November 16, 2011

ബൂലോകത്തും സന്തോഷ്‌ പണ്ഡിറ്റ്‌ മാര്‍ ... ബ്ലീസ് ഉപദ്രവിക്കരുത് ...

സന്തോഷ്‌ പണ്ഡിറ്റ് മാര്‍ ഭൂലോകം വാഴുന്ന കാലമാണ് ..വന്നു വന്നു ബൂലോകത്തും അത്തരക്കാര്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു .സ്വയം നാണം കെട്ടും മറ്റുള്ളവരിലേക്ക്  ആ നാണക്കേടിന്റെ ദുര്‍ഗ്ഗന്ധം വാരി എറിഞ്ഞും ഇക്കൂട്ടര്‍ സ്വയം ആശ്വസിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു .
ബൂലോകത്തെ കവികളെയും ഗഫിതകളെയും തെറി പറഞ്ഞും പുച്ഛം പുലമ്പിയും നടന്നിരുന്ന ഒരു പുലി ബ്ലോഗര്‍ തന്റെ വായനക്കാരെയും ആരാധക ശിരോ മണികളെയും ഞെട്ടിച്ചു കൊണ്ട് ഒരു ഗമ്പീരന്‍ ഗഫിധ (ആ മഹാന്റെ ഫാഷയില്‍ പറഞ്ഞതാണ് ) എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നു !

എല്ലാ കപികളെയും പോലെ പ്രണയം തന്നെയാണ് വിഷയം .വെറും പ്രണയമോ പ്രണയ പരാജയമോ അല്ല  ..ഒരു ആരാധികയുടെ പ്രണയ ലീലകളും കാമ ചേഷ്ടകളും കൊണ്ടുള്ള ശല്യം മൂലം പാവം നമ്മുടെ കഥാനായകന്റെ ഉറക്കം പോയിരിക്കുന്നു ,തന്റെ കുടുംബം തകര്‍ക്കാന്‍  ഒരു മൂധേവി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു ...പ്രിയ ബൂലോകരെ ആ കുലട എന്റെ ചാരിത്ര്യം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്നൊക്കെയാണ് തന്റെ മഹാ കാവ്യത്തിലൂടെ ആ മഹാ കവിയുടെ വിലാപം !
(എഴുതിയപ്പോള്‍ കവി ചുള്ളിക്കാടിന്റെ  കവിതയിലെ ചില വരികള്‍ അതേ പടി വന്നത് അദ്ദേഹത്തിന്‍റെ വിവരക്കൂടുതല്‍ കൊണ്ടാണെന്ന് കരുതി തല്‍ക്കാലം ക്ഷമിക്കാം )

കുടുംബവും കുഞ്ഞു കുട്ടി പരാധീനതയുമായി കഴിയുന്ന വെറും പച്ച  മനുഷ്യനായ തന്നെ ഇങ്ങനെ പച്ചയ്ക്ക് തിന്നുന്നത് നിര്‍ത്തി, ഒന്ന്  ജീവിക്കാന്‍ അനുവദിക്കൂ ഘാതകീ എന്ന അപേക്ഷയും കൂടി ആയപ്പോള്‍ ഗഫിധയുടെ കെട്ടും മട്ടും മാറി .

ഗഫിധ പ്രസിദ്ധീകരിച്ചതോടെ ആരാധക മൂഷികര്‍ ഇളകി മറിഞ്ഞു ,,അയ്യോ !പൊന്നെ തളര്‍ന്നു പോകല്ലേ .."താങ്ങാന്‍ "ഞാങ്ങളോക്കെയുണ്ട്  എന്ന് പറഞ്ഞു ആകെ കൂട്ടക്കരച്ചിലും മൂക്കിള പിഴിച്ചിലും കണ്ണുനീര്‍ ഒപ്പലും ഒലിപ്പിക്കളും ഒക്കെ   ആയി ആകപ്പാടെ .അതിയാന്റെ ബ്ലോഗ്   കണ്ണുനീരാന്‍ സ്പീക്കിംഗ് ആയെന്നു പറഞ്ഞാല്‍ മതിയല്ലോ ..

ആകെ ശോക മൂക മായം  അയ്യോ!  മയം!  .മണിക്കൂര്‍ വച്ച്  കമന്റ്  വീഴുന്നതിന്റെ കണക്കുകള്‍ പൊക്കി പറഞ്ഞു വീമ്പിളക്കിയിരുന്ന ആദ്ദേഹത്തിന്റെ ഗഫിധ വന്നപ്പോള്‍ പക്ഷെ എല്ലാവരും കണ്ണുനീരില്‍ മുങ്ങിയത് കൊണ്ടാകാം കമന്റുകളുടെ പൂരം ഒന്നും കണ്ടില്ല . "ശവത്തില്‍ കുത്തരുത് "എന്ന് പറയുന്നതുപോലെ കമന്റിട്ടു തന്നെ വേദനിപ്പിക്കരുതെ എന്ന് ബഹുമാന്യനായ ആ മഹാഗുരു അരുളി ചെയ്തത് കൊണ്ടാണ്  തങ്ങള്‍ ആദ്ദേഹത്തിന് കമന്റ് ഇടാതിരുന്നത് എന്ന് അദ്ദേഹത്തിന്റെ ആരാധക സുഹൃത്തുക്കള്‍ പറയുന്നുണ്ട് .

 അതല്ല ശ്രദ്ധയും സഹതാപവും പിടിച്ചു പറ്റാനുള്ള അദ്ദേഹത്തിന്റെ പതിവു കലാ പരിപാടികളില്‍ ഒന്നാണ് ഈ കസര്‍ത്ത് എന്ന് കരുതുന്നവരും ഉണ്ട് . മുന്‍പ്  സന്തോഷ്‌ പണ്ഡിറ്റിനെ പോലെ ഇദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും കമന്റും മറുപടിയും രചിച്ച ഒരു അഭിമുഖം ഒരു പാവം ബ്ലോഗറെ കൊടാലിയാക്കിവന്നിരുന്നു.

ആ പൊട്ടന്‍ ബ്ലോഗര്‍ക്ക് ചോദ്യം ചോദിക്കാന്‍ അറിയില്ലെന്നും അയാള്‍ ചോദിച്ചതിനല്ല അദ്ദേഹം മറുപടി പറഞ്ഞതെന്നും തനിക്ക്  വീമ്പിളക്കാന്‍ പാകത്തില്‍ ചോദ്യങ്ങള്‍   ആദ്ദേഹം  തന്നെ സ്വയം ഉണ്ടാക്കി മറുപടി പറയുകയായിരുന്നു എന്നും പിന്നാമ്പുറ സംസാരമുണ്ട് .

അതവിടെ ഇരിക്കട്ടെ . ബൂ ലോകത്തുള്ള സകലമാന ബ്ലോഗര്‍മ്മാരെയും മര്യാദ പഠിപ്പിക്കുകയും ,കണ്ണും മുഖവും നോക്കാതെ പുച്ചിക്കുകയും അറിഞ്ഞോ അറിയാതെയോ വഴി തെറ്റി നടക്കുന്നവരെ കണ്ടാല്‍ കയ്യോടെ പിടികൂടി ബൂലോക ചട്ടിയില്‍ ഇട്ടു വറക്കുകയും നാറ്റിക്കുകയും  ചെയ്യുമായിരുന്നു അദ്ദേഹം .
 ഏതോ  ഒരു ബ്ലോഗര്‍ ("ഒരു നാറി" എന്നാണ് അദ്ദ്യത്തിന്റെ സംസ്കാര ഭാഷ )സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നും അയാള്‍ അത് നിര്‍ത്തിയില്ലെങ്കില്‍ ഉടന്‍ സദാചാര കമ്മിററി കൂടി അയാളെ നാറ്റിക്കും എന്നും അദ്ദേഹം ഫെയ്സ് ബുക്ക് ഗ്രൂപ്പുകളില്‍ ഭീഷണി മുഴക്കിയിട്ടു അധിക കാലമായിട്ടില്ല .

അതിനു മുന്‍പ് ഒരു പാവം വനിതാ ബ്ലോഗറെ സുഹൃത്തുക്കള്‍ എന്ന് നടിച്ചു ഒരു ആണ്‍ ബ്ലോഗറും അയാളുടെ സുഹൃത്തായ മറ്റൊരു വനിതാ ബ്ലോഗറും കൂടി തെറ്റിദ്ധരിപ്പിക്കും വിധം പെരുമാറി എന്ന് പരാതി ഉയര്‍ന്നത് ഓര്‍മ്മയുണ്ടാകും . ബൂലോകത്തുല്ലവരെല്ലാം തന്റെ ബന്ധുക്കള്‍ എന്ന് തെറ്റിദ്ധരിച്ചു കൊണ്ട് ആ പെണ്‍കുട്ടി ഇക്കാര്യം ബൂലോക വാസികളെ അറിയിച്ചു കൊണ്ട് ഒരു സങ്കട ബ്ലോഗു പോസ്റ്റു ചെയ്തിരുന്നു .

 തികച്ചും സ്വകാര്യമായി ഉള്ള വിഷയത്തെ അതിനു ചേര്‍ന്ന രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതിന് പകരം ആ സഹോദരി അവരുടെ അന്നത്തെ നിസഹായതയും അറിവില്ലായ്മയും കൊണ്ട് ബൂലോകത്തു ചര്‍ച്ചാ വിഷയം ആക്കുകയായിരുന്നു .

അന്ന് ഈ സംഭവത്തെ തുടര്‍ന്ന്  ആ പെണ്‍കുട്ടിയെ ആക്രമിക്കാനും അപഥ സഞ്ചാരിണി എന്ന് ചിത്രീകരിക്കാനും കുറെപ്പേര്‍ അരയും തലയും മുറുക്കി രംഗത്ത് വന്നു  . ചേരി തിരിഞ്ഞ മറ്റു ചിലര്‍ പെണ്‍കുട്ടിയുടെ രക്ഷകവേഷവും കെട്ടി .
 "പെണ്‍കുട്ടിയുടെ കയ്യിലിരിപ്പ് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിച്ചത്... മര്യാദക്ക് നടക്കുന്നവര്‍ ബ്ലോഗു എഴുതി കമന്റും വാങ്ങി സമാധാനത്തോടെ കഴിയുകയാണ് .....ഇവള്ക്കിത് വന്നാല്‍ പോരാ ഇതിലും വലുത് വന്നില്ലെങ്കിലെ അത്ഭുതമുള്ളു    'എന്നൊക്കെ പറഞ്ഞും കളിയാക്കിയുംകമന്റടിച്ചും  ചിരിച്ചവരുടെ മുന്‍ നിരയില്‍  നമ്മുടെ കഥാ നായകനും ഉണ്ടായിരുന്നത് ആരാധനയും അമ്ലെശ്യവും  തലയ്ക്കു പിടിക്കാത്ത  ചിലര്‍ എങ്കിലും ഓര്‍മിക്കുന്നുണ്ടാകും .

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവം  താന്‍ അന്തരീക്ഷത്തില്‍ നിന്ന്  സൃഷ്ടിച്ച വിഭൂതിപോലെ പടച്ചുണ്ടാക്കിയ വീമ്പിളക്കല്‍ അഭിമുഖത്തില്‍ വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വന്നു ആ പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി  അപമാനിക്കാനും പുണ്ണില്‍ കുത്തി മുറിവേല്‍പ്പിക്കാനും ഈ മഹാന്‍ ശ്രമിച്ചിരുന്നു .
അതെത്തുടര്‍ന്ന്  തന്നെ "ഇങ്ങനെ വേട്ടയാടുന്നത് എന്തിനാണ് ? താന്‍ ആത്മഹത്യ ചെയ്യണോ ? തന്നെ പ്രതി ഒരു  കുഞ്ഞു ജീവന്‍ കൂടി ഉള്ളത് കൊണ്ടാണ് മരിക്കാതെ പിടിച്ചു നില്‍ക്കുന്നത് ? പ്ലീസ്‌ എന്നെ   ഉപദ്രവിക്കരുത്  ..എന്നൊക്കെ ആ പെണ്‍കുട്ടിയും അദ്ദ്യത്തോട് താണ്  വീണു കേണ്  അപേക്ഷിച്ചിരുന്നു . അദ്ദേഹത്തിനു   അമ്ലെശ്യം ഇല്ലെങ്കില്‍ ഇതൊക്കെ അദ്ദ്യം ഓര്‍മ്മിക്കേണ്ടതാണ്  . കാഴ്ചക്കാര്‍ എല്ലാം മറന്നാലും കൊടുത്തവനും കൊണ്ടവനും ഒരിക്കലും  മറക്കാന്‍ കഴിയില്ലല്ലോ.. ഒന്നും !
.
ഇപ്പോളിതാ ഇതുവരെ  കാത്തു സൂക്ഷിച്ച (?) പുരുഷത്വത്തിന് ഭീഷണിയായി വിധി പുലിയുടെ പിന്നാലെ പ്രേതം പോലെ കൂടിയിരിക്കുന്നു .  അദ്ദേഹത്തിന്‍റെ സാഹിത്യത്തിലും പുളുവടിയിലും നീന്തിത്തുടിച്ചു ഭ്രമം കയറിയ സുന്ദരി അദ്ദേഹത്തെ വലയിലാക്കി ചോരകുടിക്കാന്‍ കള്ളിയന്കാട്ട്  നീലിയെന്ന യക്ഷിയെ പോലെ പിന്നാലെ കൂടിയിരിക്കുന്നു എന്ന് !!
 എനിക്കൊരു ഫാര്യ യും കുഞ്ഞുമുണ്ട് ..എന്നെ വെറുതെ വിടൂ ,,എന്റെ അടിസ്ഥാന ഭാഗങ്ങളെ വഴുവഴുപ്പിക്കല്ലേ ..ഞാന്‍ തന്നെ അതില്‍ തെന്നി വീണുപോകും എന്ന് ! ഹോ ! എന്തൊരു സത്യ സന്ധത ..എന്തൊരു സന്മാര്‍ഗ്ഗ ബോധം ,,എന്തോരോ മഹാനു ഭാവലു !
കണ്ണില്‍ കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യാനും അവരെ ഫോണിലും വോയിസ്‌ മെയിലില്‍ വിളിക്കാനും ഓക്കെ നടക്കുമ്പോള്‍ എവിടെയായിരുന്നു ഈ സദാചാര ബോധം ? ഇനി അഥവാ അങ്ങനെ ഒരു പെണ്‍കുട്ടി അദ്ദേഹത്തോട് ആരാധനയോ പ്രേമമോ കാണിച്ചു എങ്കില്‍ അതില്‍ എന്താണ് ഇത്ര പുതുമയും അസ്വാഭാവികതയും ഉള്ളത് ? ഒരു ബന്ധത്തെ ഏതു തലം വരെ എത്തിക്കണം എന്ന് തീരുമാനിക്കുന്നത് ആ ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ മാത്രമാണ് .തന്റെ അവസ്ഥ പ്രേമത്തിന് അനുകൂലമല്ല എങ്കില്‍ ആ നിസഹായവാസ്ഥ എതിര്‍ കക്ഷിയോടു (മാത്രം )പറയുന്നതില്‍ എന്താണ് അദ്ദേഹത്തിനു തടസമായിരുന്നത് ? ബ്ലോഗില്‍ കമന്റു വീഴില്ല എന്ന പേടിയോ ? അതോ അല്‍പ്പം വഴുവഴുപ്പ് ഉണ്ടായാലും  പോകും വരെ ഒലിപ്പിക്കല്‍ തുടരാം എന്ന ചിന്തയോ ?
 അത് ബോധ്യപ്പെടാന്‍ അവര്‍ തയ്യാറായില്ല എങ്കില്‍ ബുദ്ധിപൂര്‍വ്വം അതില്‍ നിന്ന് പിന്‍ മാറാനും അവരെ അവഗണിക്കാനും സാമാന്യ ബുദ്ധിയെന്കിലും ഉള്ളവരെ  ആരെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ടോ ?
ഇതൊന്നും ചെയ്യാതെ ഈ പ്രശ്നം ലോകം മുഴുവനും ഉള്ള ആളുകള്‍ക്ക് ചര്‍ച്ചചെയ്യാന്‍ ഇട്ടതു കൊണ്ട് ആദര്‍ശ ധീരനായ ആ ബ്ലോഗര്‍ എന്താണു ഉദ്ദേശിക്കുന്നത് ? ആ പെണ്‍കുട്ടിയെ സമൂഹത്തിന്റെ മുന്നില്‍ അപമാനിച്ചു ഒറ്റപ്പെടുത്താനോ ? അതോ താന്‍ പ്രേമത്തിനും കാമത്തിനും തൊട്ടു തീണ്ടാന്‍ കഴിയാത്ത പുണ്യാത്മാവ് ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനോ  ? പോസ്റ്റുകളില്‍ മാതൃത്വ ത്തെയും സ്ത്രീത്വത്തെയും മനുഷ്യത്ത്വത്തെയും പൊക്കിയും പുകഴ്ത്തിയും പറയുന്ന ഈ മഹാന്‍ സത്യത്തില്‍ ഈ ഗഫിധയിലൂടെ സ്ത്രീത്വത്തെ ഒന്നാകെ അപമാനിക്കുകയല്ലേ ചെയ്തിട്ടുള്ളത് ?
അല്ലെങ്കില്‍ അദ്ദേഹം പറയട്ടെ എന്താണ് തന്റെ മഹാകാവ്യത്തിന്റെ ലക്ഷ്യമെന്ന് !

അയാള്‍ വഴി അപമാനിക്കപ്പെട്ട ആ പെണ്‍കുട്ടിയും ഒരു മനുഷ്യ ജന്മം ആണ് എന്ന് ആദ്ദേഹത്തെ വാഴ്ത്തുന്നവര്‍ എന്തെ മറന്നു പോകുന്നു ? .അവര്‍ക്കും ഉണ്ടാകും സങ്കടവും ദേഷ്യവും അപമാനവും പേറുന്ന ഒരു മനസും ചിന്തയും . അവര്‍ക്കും ഉണ്ടാകും ഒരു  കുടുംബവും മഹിമയും .ഗഫിധ വായിച്ചു ഒരു പൂര്‍വ്വ കാമുകി പറഞ്ഞത് പോലെ ഈ പെണ്‍കുട്ടിക്കും  നാലഞ്ചു മാസം അദ്ദേഹത്തോട്  ചാറ്റ് (ഒലിപ്പീരു)  ചെയ്തപ്പോള്‍ ആദ്ധേഹത്തില്‍ അനുരാഗം തോന്നിക്കാണും .അതത്ര മഹാ അപരാധമാണോ ? അദ്ദേഹത്തിനും വഴുവഴുക്കല്‍ ആവശ്യം പോലെ ഉണ്ടായിക്കാണും .അത് വരെ ചാറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ കഞ്ഞി കുടിച്ചോ ? ബ്ലോഗില്‍ കമന്റ് ഇട്ടോ ? എന്നിവ മാത്രം ആയിരിക്കില്ലല്ലോ ? ആണോ ? ആറു മാസമൊക്കെ ! വിശ്വസിക്കാന്‍ പ്രയാസമാണ് ..  എന്നിട്ടും പുണ്യവാളന്റെ  അഴുക്കു പുരളാത്ത ചില്ലുകൂട്ടില്‍  അദ്ദേഹം മാത്രം ചാടിക്കേറി ഇരുന്നത് ശരിയാണോ ? ഇതാണോ അദ്ദേഹം പറഞ്ഞുകൊണ്ട് നടക്കുന്ന സദാചാരം ? വിദ്യാഭ്യാസമോ എഴുതാനുള്ള കഴിവോ സാമ്പത്തിക ഭദ്രതയോ മാത്രം ഉണ്ടായിട്ടു കാര്യമുണ്ടോ ? സാമൂഹ്യ ബോധവും സംസ്കാരവും കൂടി  ഉണ്ടാകണ്ടേ ? അഹങ്കാരത്തിനു കയ്യും കാലും വച്ച ആ മഹാനും അയാളുടെ വാലുപിടിച്ചു നടക്കുന്ന കൊന്തന്മാരും ഒന്ന് ചിന്തിക്കണം ..
അതോ സാക്ഷാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്തത് പോലെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബൂലോകത്തെ പാവങ്ങളെ കളിപ്പിക്കാന്‍ അതി ബുദ്ധിമാനായ അദ്ദേഹം ഇങ്ങനൊരു കൃഷ്ണനും രാധയും കളിച്ചതാണോ ?

ബ്ലോഗറുടെ  ആരാധകരും സദാചാര അരാജക വാദികളും ഇത് വായിച്ചു എന്നെ തല്ലി  ക്കൊന്നില്ലെങ്കില്‍ വീണ്ടും കാണാം .
ഗുണപാഠം : കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല ; ബ്ലോഗിലും കിട്ടും ..
പണ്ടിട്ടിന്റെ അരുളപ്പാടുകള്‍ : ബ്ലോഗില്‍ കമന്റു വരുമെന്ന് കരുതി അമ്മൂമ്മയെ ഉണക്കക്കൊള്ളി ആക്കരുത് . മകന്റെ കളസം ഊരി കിണ്‌ങ്ങാ മണി  നാട്ടുകാര്‍ക്ക് ഞ്ഞോടാന്‍ ഇട്ടു കൊടുക്കരുത് ,,,

39 comments:

  1. ഉം ഇവിടെ എന്താ സംഭാവിക്കുന്നെ ആരാ ആ അഭിനവ സന്തോഷം പണ്ഡിറ്റ് .......... ലിങ്ക കൂടെ നല്‍കാം ആയിരുന്നു

    ReplyDelete
  2. ഓ ..ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു ..ഒന്നും മനസിലാകാത്തത് പോലെ കൊച്ചു കള്ളന്‍ !!

    ReplyDelete
  3. മറ്റുള്ളവരുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകളില്‍ സ്വന്തം ബ്ലോഗിന്റെ ലിങ്ക് പ്രചരിപ്പിക്കുന്നത് വലിയ അപരാധമൊന്നുമല്ല. പക്ഷെ, ആ പോസ്റ്റിനെ പറ്റി ഒന്നും പറയാതെ വെറുതെ തന്റെ ലിങ്ക് പ്രചരിപ്പിച്ചുപോകാന്‍ മറ്റുള്ളവരുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ പരസ്യപ്പലകയാണെന്ന് ധരിക്കുന്നത് മോശമല്ലേ സുഹൃത്തെ? :-)

    ReplyDelete
  4. എന്‍റെ പോസ്റ്റിലിട്ട പരസ്യം കണ്ടു വന്നതാ... പരസ്യം പലയിടത്തും കണ്ടല്ലോ, എന്നിട്ടും ഈ പോസ്റ്റ്‌ ആരും കണ്ടില്ലേ ! അതോ ഇതിനു മറുപടി മെയില്‍ വഴി കിട്ടുന്നുണ്ടോ !!

    (ഉച്ചഭാഷിണി എന്നൊരു ബ്ലോഗ്‌ വേറെ ഉണ്ടായിരുന്നല്ലോ ! ഇനി അത് തന്നെയാണോ ഇത് ? ഉച്ചഭാഷിണി അതിനിടയ്ക്ക് സന്യാസിയും ആയോ !! )

    ReplyDelete
  5. ബൂലോകത്തും ഗ്രൂപ്പിസമോ....? ആരാണവര്‍?? പറയൂ?

    ReplyDelete
  6. ഓഹോ ,ഇങ്ങനെയും ഉണ്ടോ ..ഞാന്‍ അറിഞ്ഞില്ല ..ആരാണാവോ ആ മഹാന്‍..ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ ..!

    ReplyDelete
  7. അതിവെളവന് അരി അങ്ങാടിയില്‍ എന്നാണ്.അവനു 'അങ്ങാടി'യില്‍ നിന്ന് തെന്നെ കിട്ടും.

    ReplyDelete
  8. "ബ്ലോഗറുടെ ആരാധകരും സദാചാര അരാജക വാദികളും ഇത് വായിച്ചു എന്നെ തല്ലി ക്കൊന്നില്ലെങ്കില്‍ വീണ്ടും കാണാം ."

    :)

    ReplyDelete
  9. ഒരു കുപ്പി അശുഗന്ധാ‍ദി ലേഹ്യോ കഴിക്കാൻ പറ.. കി കി കി....

    ReplyDelete
  10. ഗഫിധ പ്രസിദ്ധീകരിച്ചതോടെ ആരാധക മൂഷികര്‍ ഇളകി മറിഞ്ഞു ,,അയ്യോ !പൊന്നെ തളര്‍ന്നു പോകല്ലേ .."താങ്ങാന്‍ "ഞാങ്ങളോക്കെയുണ്ട് എന്ന് പറഞ്ഞു ആകെ കൂട്ടക്കരച്ചിലും മൂക്കിള പിഴിച്ചിലും കണ്ണുനീര്‍ ഒപ്പലും ആയി ..ബ്ലോഗു ആകെ കണ്ണുനീരാന്‍ സ്പീക്കിംഗ് ആയെന്നു പറഞ്ഞാല്‍ മതിയല്ലോ ..
    ആകെ ശോക മൂക മായം

    ഹ ഹ ഹ ഹ ഹ

    ReplyDelete
  11. അവള്‍ കണ്ണൂരാന്റെ പാര്‍ശ്വങ്ങളില്‍ വഴു വഴുപ്പ് ഉണ്ടാക്കുന്നുണ്ടാത്രേ. അതു ഞെരമ്പ് രോഗം ആകും. അല്ലാതെ അവളുടെ കുഴപ്പം അല്ല. പൂര്‍വ കാമുകി ഏതായാലും കല്യാണം കഴിച്ചു രക്ഷപ്പെടാന്‍ തീരുമാനിച്ചു. :)


    കണ്ണൂരില്‍ നിന്നുള്ള ഈ എരപ്പനാണ് ബൂലോകം നാറ്റിച്ചത്

    ReplyDelete
  12. മിസ്റ്റര്‍ ഷാബു തോമസ്‌ .ക്ഷമിക്കണം ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല.താങ്ങാനും കണ്ണീര്‍ ഒപ്പാനും ഒലിപ്പിക്കാനും വേറെ ആരും ഇല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒരപരാധം ചെയ്തത് ,,മനസിലാക്കൂ,,പ്ലീസ്‌ . താങ്കളുടെ ബ്ലോഗില്‍ വൈകാതെ ഞാന്‍ സന്ദര്‍ശനം നടത്തി പോസ്റ്റിനെ കുറിച്ച് അഭിപ്രായം പറഞ്ഞു കൊള്ളാം ..പിണങ്ങരുതേ ,,,

    ReplyDelete
  13. സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്തത് പോലെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബൂലോകത്തെ പാവങ്ങളെ കളിപ്പിക്കാന്‍ അതി ബുദ്ധിമാനായ അദ്ദേഹം ഇങ്ങനൊരു കൃഷ്ണനും രാധയും കളിച്ചതാണോ ?

    right

    ReplyDelete
  14. ഈ ബഹളത്തില്‍ തല വെയ്ക്കാന്‍ താല്‍പ്പര്യം ഇല്ല..അതുകൊണ്ട് വായിച്ചു..പോകുന്നു..പക്ഷെ ഒന്നുണ്ട്..ബ്ലോഗ്‌ സൗഹൃദം വളര്‍ത്താന്‍ ആവണം..അല്ലാതെ വിഴുപ്പു അലക്കാന്‍ ആവരുത്..അത് നമ്മുടെ നേതാക്കന്മാര്‍ നന്നായി ചെയ്യുന്നുണ്ട്..മെയില്‍ കണ്ടു വന്നതാണ്..

    ReplyDelete
  15. . വായിച്ചു. കമെന്‍റുന്നില്ല.

    ReplyDelete
  16. ഒന്നും മനസ്സിലായില്ല.

    ReplyDelete
  17. ഇപ്പോഴല്ലേ പിടി കിട്ടിയത്!
    താങ്കളാണല്ലേ അദ്ദേഹത്തെ വലയിലാക്കിയത്. ഞാനങ്ങ് പേടിച്ചു പോയി. ഇതിനൊക്കെയാണോ അദ്ദേഹം തളർന്നു പോയത്?
    ഇല്ല കണ്ണൂരാനെ അങ്ങനെയൊന്നുമില്ലാതാക്കാനാവില്ല. താങ്കൾ ജനപ്രിയമായ പോസ്റ്റുകളിട്ട് അദ്ദേഹത്തെ ഇല്ലാതാക്കി വിജയിക്കുന്നതാണുചിതം. ഇത് കൊണ്ട് താങ്കളും, നല്ല പോസ്റ്റുകൾ കൊതിക്കുന്ന ബൂലോകവും വിജയിക്കും.
    ഒരു പക്ഷേ ഇതൊക്കെ ബൂലോകത്തെ യദാർത്ഥ ട്രെന്റ് അറിയാനും, ആൾക്കാരുടെ ഉള്ളറിയാനുമുള്ള പുള്ളിയുടെ പുതിയ തന്ത്രമാണെങ്കിലോ? എന്തിനു വെറുതെ ഊർജ്ജം കളയുന്നു. എന്തിനു വെറുതെ മെയിലയച്ച് മാന്യ വായനക്കാരിൽ നെഗറ്റീവ് എനർജി നിറക്കുന്നു?
    മാഷ് ദയവായി ഒളിയമ്പെയ്യുന്നത് നിർത്തുക. കണ്ണൂരാനാകാൻ താങ്കൾക്ക് പറ്റില്ലെന്ന് തോന്നുന്നുവെങ്കിൽ, അത് കുറ്റകരമായ ഒരു കാര്യമല്ലെന്ന് മനസ്സിലാക്കുക. ഞാൻ കണ്ണൂരാന്റെ ആരാധകനല്ല. പക്ഷേ അദ്ദേഹത്തിന്റെ ശൈലി അന്യാദൃശമാണല്ലോ. അതൊരു പ്ലസ് പോയന്റല്ലേ? അതിനെ അംഗീകരിക്കാമല്ലോ. അദ്ദേഹം ചവറെഴുതി ബൂലോകത്തിനു മാനക്കേടുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ പ്രതിഷേധിക്കാൻ താങ്കൾ കണ്ടെത്തിയ മാർഗ്ഗം, ലക്ഷ്യമെന്തായാലും വളരെ മോശമായിപ്പോയി.
    താങ്കളുടെ അടുത്ത മെയിലിലൂടെ താങ്കൾ ഒരു നല്ല പോസ്റ്റിന്റെ ലിങ്ക് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    ആശംസകൾ
    സ്നേഹപൂർവ്വം വിധു

    ReplyDelete
  18. ഒന്നും മനസ്സിലായില്ല. ഷാനവാസ്സിന്റെ പോസ്റ്റിനോട്‌ യോജിക്കുന്നൂ

    ReplyDelete
  19. @@വിധു ചോപ്രാ:ഞാന്‍ അദ്ദേഹത്തെ വലയില്‍ ആക്കിയില്ല.ആരാണ് അദ്ദേഹത്തെ വലയില്‍ ആക്കിയതെന്നു അദ്ദേഹത്തിനും അതില്‍ പങ്കാളിയായ ആള്‍ക്കും മാത്രം അറിയാം. ഞാന്‍ ബ്ലോഗെഴുത്ത് ഗുസ്തിയാക്കിയ ആള്‍ അല്ല.ആരെങ്കിലും നന്നായി എഴുതിയാല്‍ സമയം കിട്ടുകയാണെങ്കില്‍ വായിക്കാന്‍ ഞാനും മുന്നില്‍ ഉണ്ടാകും. ആരുടെയെങ്കിലും എഴുത്തിനെക്കുറിച്ച്
    ഉള്ളചര്‍ച്ചയല്ല.വ്യക്തികള്‍ തമ്മിലുള്ള വിഷയങ്ങള്‍.. പ്രശ്നങ്ങള്‍ പരസ്യമായി ചര്‍ച്ചയ്ക്ക് വച്ച് ബൂലോകം നാറ്റിക്കുന്നതിനെതിരെയുള്ള പ്രതികരണം മാത്രമാണിത്. ആളുകളെ വ്യക്തിപരമായി ആക്രമിക്കാന്‍ മാത്രം ഒരാള്‍ക്കും ആരും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.താന്കള്‍ ഇവിടെ കുറിച്ചത് പോലുള്ള അഭിപ്രായം വ്യക്തിഹത്യ നടത്തുന്ന പേര് കേട്ട ആളുകള്‍ക്കെതിരെ പറയാന്‍ താങ്കള്‍ക്കു കഴിയാത്തത് കഷ്ടമാണ്.ഞാന്‍ ഈ കുഞ്ഞു ബ്ലോഗുമായി ഇവിടെ എവിടെയെങ്കിലും നാമം ജപിച്ചു കഴിഞ്ഞു കൂടിക്കൊള്ളാം.നിങ്ങളെയൊക്കെ പോലെ നല്ലതൊന്നും ഈ ജന്മത്ത് എഴുതാന്‍ കഴിയുമെന്ന് ഉറപ്പില്ല. ബ്ലോഗര്‍ ആയിപ്പോയില്ലേ ..മെയില്‍ അയക്കാതെ എങ്ങിനെ നിങ്ങളെ അറിയിക്കും? വായിച്ചു കഴിഞാലല്ലേ നല്ലതോ ചീത്തയോ എന്ന് പറയാന്‍ കഴിയൂ. ഇവിടെ കമന്റ് കുമിഞ്ഞു കൂടുകയല്ല എന്റെ ലക്‌ഷ്യം.എനിക്ക് പറയാനുള്ളത് നട്ടെല്ല് വളയ്ക്കാതെ തുറന്നു പറയുക.അതിനിയും പറയും ..നമ :ശിവായ , താങ്കള്‍ക്കു നന്മ വരട്ടെ

    ReplyDelete
  20. വിഴുപ്പു അലക്കല്‍ എല്ലാവരും ഒരു കല
    ആക്കൂ...ഇനി ബുലോകം ആയിട്ട് കുറയ്ക്കണ്ട...
    അനുഭവങ്ങള്‍ എഴുതി ബ്ലോഗേഴ്സ് ഇപ്പൊ
    വ്യക്തികളുടെ സ്വകാര്യ പ്രശ്ന പരിഹാരവും
    ഇതിലൂടെ ആക്കി തുടങ്ങി അല്ലെ?

    ഈ രണ്ടു പ്രവണതകളും 'ഈ ലോകത്തിന്റെ' പരിശുധിക്ക് കളങ്കം ആണ്‌ എന്ന് മനസിലാക്കുക..

    കേരളത്തിന്റെ സാക്ഷരത വഴി മാറി അപകടത്തിലേക്ക്
    നീങ്ങുന്നു..ബുലോകത്തെ ഇത്തരം പ്രവണതകള്‍ എഴുത്തുകാരുടെ
    സാംസ്കാരിക അധപതനത്തിലേക്കും..നല്ല കൂട്ടായ്മയുടെ അന്ത്യത്തിലെക്കും...

    ReplyDelete
  21. കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് താങ്കളുടെ വളരേ മികച്ചതാണ്. ഈ വിഷയം മാറ്റിപ്പിടിച്ച് കാമ്പുള്ള കാര്യങ്ങൾ കൈകാര്യം ചെയ്ത് ബൂലോകത്തിന് മികച്ച സംഭാവനകൾ നൽകാൻ താങ്കൾ ശ്രമിച്ചിരുന്നേൽ വളരേ നന്നായേനെ.

    "പ്ലീസ്, ഉപദ്രവിക്കരുത്" എന്ന പോസ്റ്റിനെക്കുറിച്ചാണ് എഴുത്തെന്ന് എളുപ്പം മനസ്സിലാവും. പക്ഷേ, പരാമർശിക്കപ്പെട്ട വിവിധ പോസ്റ്റുകളുടെ ലിങ്ക് കൊടുക്കാതിരുന്നത് മൂലം വായനക്കാരന് ആശയക്കുഴപ്പം കൂടും. പക്ഷേ, മാന്യതയുടെ അതിർവരമ്പുകൾ ഭേദിക്കാതിരിക്കാൻ ശ്രദ്ധിച്ചത് സ്വാഗതാർഹം.

    ReplyDelete
  22. സന്യാസി ജി...
    പരസ്പരം ഉള്ള വിഴുപ്പലക്കലുകള്‍ കൊണ്ട് അവര്‍ക്കോ നിങ്ങള്‍ക്കോ രണ്ടു പേര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല പകരം ബൂലോകത്തെ കുറിച്ചുള്ള സമൂഹത്തിലെ ചില മുഖ്യധാരാ/മാദ്ധ്യമ എഴുത്തുകാരുടെ വാക്കുകളെ അത് സാധൂകരിക്കുകയും ചെയ്യുന്നു.

    ബൂലോകത്ത് ശാന്തിയും...സന്തോഷവും, സ്നേഹവും...സമാധാനവും ഉണ്ടാകട്ടെ...

    ReplyDelete
  23. അകംബാടംമൊട്ടയുടെ ഇന്റെര്‍വ്യോയില്‍ കുരച്ചാലുകള്‍ ചേര്‍ന്ന് കണ്ണൂരാന്‍പണ്ടിട്ടിന്റെ പരിപ്പ് എടുത്തു. വേരെകുരചാലുകള്‍ ചേര്‍ന്ന് പണ്ടിക്കെതിരെ ബ്ലോഗുകള്‍ തുടങ്ങി.കൊമന്സ്നേസു ഇല്ലാത്തവാനും പിന്നെ പുലിയും എല്ലാരുംകൂടി പണ്ഡിറ്റിനെ കൊന്നുകൊലവിളിച്ചു. എന്നിട്ടെന്തുണ്ടായി. അടുത്ത പോസ്റ്റില്‍ പണ്ടിട്ടിനു കിട്ടിയത് നൂറ്റി ഇരുപതുകമന്‍ഡ്‌ അധികം.ഈ പോസ്റ്റ്ഇട്ട ചെട്ടനെപ്പോലുള്ളവരാ കണ്ണൂരാന് പബ്ലിസിറ്റികൊടുക്കുന്നത്. മൂപ്പര്‍ ആഗ്രയിക്കുന്നതും ഇതുതന്നയാ.ഇതൊക്കെവായിച്ചു മൂപ്പിലാന്‍ ചിരിക്കുന്നു.ഇതൊക്കെ എയുതുന്നതിനുപകരം ഒരു അമ്ബത് കമന്‍ഡ്‌കിട്ടുന്ന പോസ്റ്റ്‌ തനികകൊക്കെ ഇടാന്‍ കഴിയൊ?ഒരിക്കലും ഇല്ല. അതിനു പണ്ഡിറ്റിനെ പോലെ ഒറ്റതന്തയ്ക്ക്പിറക്കണം.അസൂയമൂത്താല്‍ സന്യാസിയാകും.നല്ലൊരു ബ്ലോഗരാവൂല. പിന്നെ ശൈലികൊണ്ട് ആളെ അറിഞ്ഞുകൊയാ. പോയിനല്ല പോസ്റ്റ്‌ ഇടൂ സോഫ്റ്വയര്‍ ഇന്ച്ജിനീയരെ.

    ReplyDelete
  24. (1)"...മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവം താന്‍ അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വിഭൂതിപോലെ പടച്ചുണ്ടാക്കിയ വീമ്പിളക്കല്‍ അഭിമുഖത്തില്‍..."

    ഹോ! സമ്മതിച്ചു കെട്ടോ..
    ആ അഭിമുഖത്തിലൂടെ ടിയാന്‍ എല്ലാവരേയും ശശിയാക്കിയത്
    സാറ് എങ്ങന കണ്ടു പിടിച്ചു അണ്ണാ ?

    () ശ്രദ്ധിക്കപ്പെടാന്‍ ഇങ്ങനെയോരോ നമ്പരുകള്‍ നല്ലതാ..
    പക്ഷേ അതവിടംകൊണ്ട് തീരും..
    എഴുതാനുള്ള നല്ല കഴിവിനെ ഇത്തരം യെല്ലോ പരദൂഷണത്തിനായ് ഉപയോഗിച്ച്
    വൃഥാവിലാക്കല്ലേ മാഷേ!
    നന്മ വരട്ടെ!

    ReplyDelete
  25. അനോണികള്‍ കുരക്കട്ടെ!
    -------------------------
    നേരും നെറിയുമില്ലാ..
    ആണത്വം തീരയില്ലാ..
    ചുമ്മാ കുരച്ചിരിക്കും നീ ..അനോണീ
    ചുമ്മാ കുരച്ചിരിക്കും!

    ആണുങ്ങളായാ പോരാ
    നട്ടെല്ലതൊന്നു വേണം
    തന്തക്കു പിറന്നീടണം..
    നല്ല തറവാടിയായ് വളരേണം!

    വേലീ കിടന്നുറങ്ങും
    ബ്ലോഗ്ഗറെ തല്ലിയുണര്‍ത്തി
    തെറിവാങ്ങിക്കൂട്ടല്ലേഡോ..
    ചുമ്മാ അടിവാങ്ങികൂട്ടല്ലെഡോ..

    (അനോണിച്ചേട്ടനു തല്‍ക്കാലം ഇത്ര പോരേ..
    ന്നാ പോട്ടേട്ടാ ?)

    ReplyDelete
  26. :) വായിച്ചു..
    കഥയറിയാതെ ആട്ടം കണ്ട മാതിരി..
    എന്തായാലും നല്ല എഴുത്ത് തന്നെ...

    ("ഈ പോസ്റ്റ് വായിച്ചില്ല എങ്കില്‍ നിങ്ങള്‍ ഈ ബൂലോകത്ത് നിന്നിട്ട് കാര്യമില്ല )"
    - മെയിലില്‍ ഇങ്ങനെയൊക്കെ പരസ്യവാചകം വേണോ ചങ്ങായി...
    ചുമ്മാ മനുഷ്യനു BP കൂട്ടനായിട്ട്... ഇങ്ങനെ കുറെ junk mails മുന്‍പ് വരാറുണ്ടായിരുന്നു..
    ഏതെങ്കിലും "തമ്പായി"യുടെ പടോം വെച്ച്, ഈ മെയില്‍ പത്തു പേര്‍ക്ക് അയച്ചാല്‍ ലോട്ടറി അടിക്കും.. ഡിലീറ്റ് ചെയ്‌താല്‍ പോലീസ്‌ പിടിക്കും എന്ന മാതിരിയുള്ള മെയില്‍ കണ്ടപ്പോ വന്നു വായിച്ചതാ.. സന്യാസിയല്ലേ.. ഇനിയെങ്ങാനും എന്നെ ശപിച്ചു വല്ല ചൊറിത്തവളയും ആക്കിയാലോ... ഹ ഹ ഹ.

    അപ്പൊ പറഞ്ഞു വന്നത്... ഇമ്മാതിരി ഊരും പേരുമില്ലാത്ത ആളുകളെ കുറിച്ച് എഴുതിപ്പിടിപ്പിക്കുന്ന പോസ്റ്റുകള്‍ വായിക്കാന്‍ എന്നെ മെയില്‍ അയച്ചു ക്ഷണിക്കരുത്... ഈ ബഹളങ്ങളില്‍ ഇടപെടാന്‍ താത്പര്യവുമില്ല.. സമയവുമില്ല.. അതിനൊക്കെ കുറെ അനോണി ചേട്ടന്മാര്‍ ഇവിടെ കറങ്ങി നടപ്പുണ്ടലോ.. അവരൊക്കെ വന്നു വായിച്ചു കമന്റിക്കൊള്ളും..
    അപ്പൊ ശരി.. എല്ലാം പറഞ്ഞ പോലെ സന്യാസി ചേട്ടാ...

    സ്നേഹപ്പൂര്‍വ്വം...
    സന്ദീപ്‌ (ഒപ്പ്) (ഒപ്പിക്കല്‍ )

    ReplyDelete
  27. സഗാവ് കൊടാലീ; വേലീ കിടന്നുറങ്ങുന്നത് ബ്ലോഗര്‍ അല്ല ,,പാമ്പാണ് ..അടിച്ചു ഫിറ്റായി വഴിയും വീടും തെറ്റി വേലിക്കരികിലും ഓടയിലും ഒക്കെ വീഴുന്നവരെ ബ്ലോഗര്‍ മാര്‍ എന്ന് വിളിക്കുന്നത്‌ കഷ്ടമായിപോയി ട്ടാ ...
    പിന്നെ അനോണി എന്ന വിളി ..അവര്‍ക്കായി പറഞ്ഞ ആക്ഷേപം അത് താന്‍ അടക്കമുള്ള കോമാളികള്‍ പൃഷ്ടം താങ്ങി നടക്കുന്ന പന്ന കൂതറകള്‍ക്കും നന്നായി ഇണങ്ങും . പിന്നെ തന്തയുടെ കാര്യം ..അതില്‍ താന്‍ അടക്കം ആര്‍ക്കെങ്കിലും വല്ല ഉറപ്പും ഉണ്ടോ ഡോ ?
    ഉമ്മ ,അല്ലെങ്കില്‍ അമ്മ പറയുന്നവരെ തന്തയായി വിശ്വസിക്കുന്നു ..എന്തെ ? അതന്നെ .അതികം കൊണവതികാരം പറഞ്ഞു ആളാകാന്‍ വരല്ലേ ..
    കിഡ്നി ഉണ്ടെങ്കില്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് ചിന്തിക്കെടോ പൊട്ടാ ...........ട്ടോ ...(വേണമെങ്കില്‍ ഇനിയും തരാം )

    ReplyDelete
  28. അനോണികള്‍ കുരക്കട്ടെ!
    -------------------------
    നേരും നെറിയുമില്ലാ..
    ആണത്വം തീരയില്ലാ..
    ചുമ്മാ കുരച്ചിരിക്കും നീ ..അനോണീ
    ചുമ്മാ കുരച്ചിരിക്കും!
    (അനോണിച്ചേട്ടനു തല്‍ക്കാലം ഇത്ര പോരേ..
    ന്നാ പോട്ടേട്ടാ ?)
    - ഈ വാക്കുകള്‍ അകംബാടതിന്റെ ആരാധ്യ് പുരുഷന്‍ കണ്ണൂരാന് അല്ലെ കൂടുതല്‍ ചേരുക ?-

    ReplyDelete
  29. അയാള്‍ ആണായിരുന്നു എങ്കില്‍ ഒരു പെണ്ണ് പറ്റിക്കാന്‍ നോക്കി എന്ന് പറഞ്ഞു ബ്ലോഗില്‍ വന്നു ചവറു കവ്ത എയുതുല്ലായിരുന്നു .. എനിക്കറിയാം വയ്യാത്തത് അകമ്പടതിനെ പോലെയുള്ള ആളുകള്‍ ഇവനെയൊക്കെ ചുമക്കുന്നത് എന്തിനാ ന്നാ ? തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും ..

    ReplyDelete
  30. എന്റെ പ്രതികരണം അനോണി എന്നെ അഭിസംബോധന ചെയ്ത സംസ്കാര ശൂന്യമായ രീതിക്കാണ്..അല്ലാതെ കണ്ണൂരാനു വേണ്ടിയുള്ള ജയ് വിളി അല്ല അത്.
    കണ്ണൂരാന്റെ ഒരിന്റര്‍‌വ്യൂ ചെയ്തു എന്ന് വെച്ചു അയാളെന്റെ ആരാധ്യപുരുഷന്‍ എന്നൊക്കെ എഴുതിവിടുന്നത് കഷ്ടമാണ്..

    അറ്റ് ലീസ്റ്റ് താങ്കള്‍ എന്റെ ബ്ലോഗിലെ ലിങ്കുകള്‍ ഒന്നു പരിശോധിക്കുക.

    (ഈ അനോണിമാര്‍ സംസ്കാര ശൂന്യഭാഷ തന്നെ പ്രയോഗിക്കൂ എന്നുണ്‍ടോ ആവോ!)

    ReplyDelete
  31. താന്‍ ഇന്റര്‍വ്യൂ ഒലത്തിയ കഥ ഒന്നും പറയണ്ട ..അത് അയാള്‍ തന്നെ എഴുതി ഉണ്ടാക്കി തന്റെ ബ്ലോഗില്‍ ചാമ്പിയതാനെന്നു ആര്‍ക്കാണ് അറിയാത്തത് .ദേ,,ഇപ്പോളും വാടകക്ക് ബ്ലോഗു അന്ന്വേഷിച്ചു നടക്കുന്നു ..അതിന്റെ അര്‍ത്ഥം ഇത് അയാളുടെ സ്ഥിരം ഏര്‍പ്പാട് ആണ് എന്നല്ലേ ...
    ആണുങ്ങളായാ പോരാ
    നട്ടെല്ലതൊന്നു വേണം
    തന്തക്കു പിറന്നീടണം..
    നല്ല തറവാടിയായ് വളരേണം!
    താന്‍ അനോണി അല്ലാതിരുന്നിട്ടു മുകളില്‍ ഉപയോഗിച്ചവാക്കുകള്‍ സംസ്കാര ഉള്ളത് ആയിരുന്നോ ? തന്റെയൊക്കെ വീട്ടില്‍ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചാണോ സംസ്കാരം പഠിക്കുന്നത് അകത്തു ഒന്നും ഇല്ലാത്ത അകംപാടാ ..

    ReplyDelete
  32. അയ്യോ ,,വഴി തെറ്റി ഓടിക്കയറിയ ഒരു ശിങ്കിടി ഇവിടെകിടന്നു ഒറ്റയ്ക്ക് തല്ലു മേടിച്ചു കൂട്ടുന്നെ ..ആരെങ്കിലും ഓടി വന്നു ഇയാളെ രക്ഷിക്കോ യ് ...
    കേമറ പൊട്ടുന്നതിനു മുമ്പ് ജീവന്‍ വേണേല്‍ ഓടി രക്ഷപ്പെട്ടോ .പാടാ ..

    ReplyDelete
  33. പരസ്യവാചം കണ്ടു വന്നതാണ്‌. നന്നായി എഴുതിയിരിക്കുന്നു. പക്ഷെ അതൊരാളെ താറടിച്ചുകാട്ടാനുള്ള പരസ്യമായിരുന്നു എന്നു ഇപ്പോഴാ പിടികിട്ടിയതു. അതു വേണ്ടിയുരുന്നൊ..

    ReplyDelete
  34. മിസ്റ്റര്‍ Jefu Jailaf : മാന്യന്‍ എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഒരു മുന്‍പ് സൗഹൃദം ഉണ്ടായിരുന്ന ഒരു പെണ്ണിനെ ഇപ്പോള്‍ സദാചാരവും കുടുംബ ബന്ധവും പറഞ്ഞു താറടിക്കുന്ന കള്ളത്തരത്തിനെതിരെയുള്ള പ്രതികരണം മാത്രമാണ് ഇത് .
    ആരെങ്കിലും ഇത് പറയണ്ടേ സുഹൃത്തെ ?

    ReplyDelete
  35. സന്യാസി, കണ്ണൂരാന്‍ എഴുതിയത് അയാളുടെ കാര്യം. അത് തന്റെ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് അയാള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അസൂയയവും ദേഷ്യവുമാകാം. ഞാനും കണ്ണൂരാനോട് ദേഷ്യപ്പെടുകയും തെറിവിളിക്കുകയും ചെയ്തിടുണ്ട്. പക്ഷെ, അതയാളുടെ സദാചാര-സാമൂഹ്യജീവിതത്തെ തെറിവിളിച്ചുകൊണ്ടായിരുന്നില്ല. അതുകൊണ്ട് ദയവായി കുടുംബസമേതം ജീവിക്കുന്ന ഒരാളെ വെറുതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കരിവാരിത്തേക്കരുത്. മാത്രമല്ല, നിങ്ങള്‍ ഈ അനോണി വേഷം അഴിച്ചിട്ട് നേരെവന്നു പറയൂ. കൂടുതല്‍ ആളുകള്‍ നിങ്ങളെ കേള്‍ക്കും. പിന്നെ, വെറുതെ നൌഷാദ് ഭായിയുടെ മെക്കിട്ട് കേറരുതെ. അദ്ദേഹം, കണ്ണൂരാന്‍ അനോണിയായി ഇരിക്കുന്നതിനെയും വിമര്‍ശിച്ചിരുന്ന ആളാണ്. :-)

    ReplyDelete
  36. പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സൗഹൃദങ്ങളിലൂടെ ബൂലോകം വലരട്ടെ. ഇത്തരം പോസ്റ്റുകളോട് ഒന്നേപറയാനുള്ളൂ.. കല്ലിവല്ലി...

    ReplyDelete
  37. ബ്ലോഗില്‍ കമന്റു വരുമെന്ന് കരുതി അമ്മൂമ്മയെ ഉണക്കക്കൊള്ളി ആക്കരുത് . മകന്റെ കളസം ഊരി കിണ്‌ങ്ങാ മണി നാട്ടുകാര്‍ക്ക് ഞ്ഞോടാന്‍ ഇട്ടു കൊടുക്കരുത് ,,,

    ha ha ha ha hhhhhhhhhhhhhhhhhh

    ReplyDelete
  38. ഇവിടെ വായനക്കാര്‍ സന്യാസിക്കെതിരെ വാള്‍ എടുത്തെങ്കില്‍ ആ വാള്‍ ഉറയിലിടാന്‍ സമയമായെന്നു ആ മാന്യ ഫ്ലോഗര്‍ തന്നെ തെളിയിച്ചിരിക്കുന്നു.തുടര്‍ പോസ്റ്റില്‍ കണ്ടില്ലേ വഴുവഴുക്കള്‍ കൂടി ക്കൂടി കുടുംബം കുളം ആകാന്‍ തുടങ്ങി എന്ന് എറ്റു പറച്ചില്‍ .
    സന്യാസിക്കു ഒരു ജാടക്കത്തും വന്നിരുന്നു ..പുതിയ പോസ്റ്റ്‌ ഇട്ടു ഒന്നര ദിവസം കൊണ്ട് നൂറ്റമ്പത് കമന്റ് വരുമെന്ന് ...ഇപ്പോള്‍ ദിവസം അഞ്ചു കഴിഞ്ഞു മുക്കി മുക്കി ഇരുന്നിട്ടും ആശാന്റെ ടാര്‍ഗെറ്റ്‌ ആയില്ല..അപ്പോള്‍ "വിശ്വാസം അതല്ല" എല്ലാം എന്ന് മനസിലായല്ലോ ..

    ReplyDelete

മടിക്കാതെ പറയാം ,,പറഞ്ഞോളൂ ...