Sunday, March 20, 2011

കൊട്ടാരം ചിന്തയാല്‍ ................

"കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു
കൊച്ചു കുടില്‍ ക്കത്രേ നിദ്രാ സുഖം "

മഹാനായ ഒരു മലയാള കവി എഴുതിയ അര്‍ത്ഥ സമ്പന്നമായ വരികളാണിത് .
ഒട്ടേറെ ചിന്തകള്‍ക്ക് വഴി തുറക്കുന്ന ആശയ പ്രപഞ്ചം ഈ ചെറു വരികളില്‍
മഞ്ഞു കണികയില്‍ പ്രപഞ്ചം ഒന്നാകെ നിഴലിക്കുന്നത് പോലെ ഉള്‍ക്കൊണ്ടിരിക്കുന്നു !
ഇത്  സമ്പത്തിനും സുഖ സൌകര്യങ്ങള്‍ക്കും പിന്നാലെ മനുഷ്യന്‍ പരക്കം പായുന്ന ലോകമാണ് .
പണം ഉണ്ടാക്കാന്‍ വേണ്ടി എന്തും പ്രവര്‍ത്തിക്കാന്‍ മടിക്കാത്തവരായി മാറിക്കഴിഞ്ഞു
മനുഷ്യന്‍ !
പണം ഇല്ലാതെ സമാധാനം കെടുന്നവരും ഉണ്ടാക്കിയ പണം നഷ്ടപ്പെടുമെന്നോര്‍ത്തു
സമാധാനം നശിച്ചവരും നമുക്കിടയില്‍ ( നമ്മളും കൂടി) ഉണ്ട് .
കുടില്‍ മാറ്റി കൊട്ടാരം പണിയാന്‍ കൊതിക്കുന്നവര്‍ ..
സൈക്കിള്‍ മാറ്റി ബൈക്കും ,ബൈക്ക് മാറ്റി കാറും വാങ്ങുന്നവര്‍ .
റേഷന്‍ വാങ്ങാന്‍ എന്ത് ചെയ്യണമെന്നറിയാതെ ചിലര്‍ കുഴങ്ങുമ്പോള്‍ ബെന്‍സ് കാര്‍ വാങ്ങാന്‍
കഴിയാത്തതില്‍ നിരാശ പൂണ്ടു നടക്കുന്നവരെയും കാണാം .
പൂന്താനം പാടിയത് പോലെ പത്തു രൂപ കിട്ടിയാല്‍ അത് നൂറാക്കി മാറാനും നൂറു ആയിരം ആക്കി
ഇരട്ടിപ്പിക്കാനും ഉള്ള ദുരയും കൊതിയും കൂടി വരികയാണ് !
പണം കിട്ടാന്‍ എന്ത് ദുഷ്കര്‍മവും പ്രവര്‍ത്തിക്കും ചിലര്‍ .അമ്മയെന്നോ ,സഹോദരിയെന്നോ ,മക്കളെന്നോ കണക്കാക്കാതെ പാപങ്ങളിലേക്ക്  സ്വയം ഇറങ്ങും മട്ടുല്ലവരെകൂടി വലിച്ചിഴയ്ക്കും ..
ഒന്ന് ചിന്തിച്ചു നോക്കൂ
ശ്രീ ബുദ്ധന്‍ പറഞ്ഞത് പോലെ ആഗ്രഹങ്ങളാണ് എല്ലാ അനര്‍ത്ഥങ്ങള്‍ക്കും അടിസ്ഥാന കാരണം ..
അഭിലഷണീയം അല്ലാത്ത ആഗ്രഹങ്ങള്‍ മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പിശാചിനെ ഉണര്‍ത്തും . അതിന്റെ പ്രേരണയാല്‍ ദുഷ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കും .നാശങ്ങള്‍ വിതയ്ക്കും .ഒടുവില്‍ അതിനിടയില്‍ മുങ്ങി നശിക്കും ,നശിപ്പിക്കും ...
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു സമാധാനത്തോടെ ജീവിക്കാന്‍ പഠിക്കണം ..
കുടില്‍ ആണെങ്കിലും അത് കൊട്ടാരം എന്ന് കണ്ടു സന്തോഷത്തോടെ ഉറങ്ങി ഉണരണം ..നന്മയ്ക്കായി ,നല്ല നാളെയ്ക്കായി പ്രവര്‍ത്തിക്കണം ..അതാകട്ടെ നമ്മുടെ കര്‍മ പദ്ധതി .

Tuesday, March 1, 2011

നിങ്ങളുടെ സ്വന്തം സന്യാസി .

പ്രിയ സുഹൃത്തുക്കളെ ..ബൂലോക മക്കളെ ..
ഒടുവില്‍ ഞാനും ആ കടുത്ത തീരുമാനം എടുത്തു ..
ആശ്രമം വിട്ടു ആരാമത്തിലേക്ക് വരുവാനല്ല
ആരാമം തോല്‍ക്കുന്ന ഈ വിശാല ബൂലോകത്തെ
ഒരു സഞ്ചാരിയാകാന്‍..
സന്യാസിമാര്‍ ഒരിടത്ത് ഇരുന്നു കൊണ്ട്
ലോകത്തെ പരിപാലിക്കേണ്ടവരല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു ..
ഇത് വരെ ഈ അനന്ത വിഹായസ്സിന്റെ ഒരു ദിക്കിലിരുന്ന്‍
ബൂലോകത്തെ മിന്നും താരങ്ങളായ  നിങ്ങളെയെല്ലാം
സാകൂതം വീക്ഷിക്കുകയായിരുന്നു ഞാന്‍ ..
ഞാനും എന്റെ ആത്മാവിലേക്ക് ഇടയ്ക്കിടെചികഞ്ഞു നോക്കുമ്പോള്‍
എനിക്കും എന്തെക്കെയോ നിങ്ങളോട് പറയാന്‍ ഉണ്ടെന്നു തോന്നുകയാണ് ..
അശാന്തി നിറഞ്ഞ ഈ ലോകത്തെ ഒരു ഹൈടെക് സന്യാസിയായ ഞാന്‍
പിന്നെന്തിനു മടിച്ചു നില്‍ക്കണം ...നിങ്ങളൊക്കെ ഇവിടെയുള്ളപ്പോള്‍
ഞാനെന്തിനു ഭയപ്പെടണം ?
നിങ്ങളുടെ പ്രശ്നങ്ങളാണ്
എന്റെയും പ്രശ്നങ്ങള്‍ ...
നിങ്ങള്ക്ക് വേണ്ടിയാണ് എന്റെ ഇരവു പകലുകള്‍ സ്പന്ദിക്കുന്നത് ..
അപ്പോള്‍ ഞാനും നിങ്ങളും എന്ന ഭേത ചിന്തകള്‍ എന്തിനു ?
അപ്പൊ എനിക്ക് നിങ്ങളുടെ പൂര്‍ണ സമ്മതത്തോടെ ബൂലോക യാത്ര
തുടങ്ങാം അല്ലെ ...ബാക്കിയെല്ലാം വരും പോലെ പാര്‍ക്കലാം ..

എന്ന്
നിങ്ങളുടെ സ്വന്തം സന്യാസി ...
(ഒപ്പിച്ചു )