Wednesday, November 16, 2011

ബൂലോകത്തും സന്തോഷ്‌ പണ്ഡിറ്റ്‌ മാര്‍ ... ബ്ലീസ് ഉപദ്രവിക്കരുത് ...

സന്തോഷ്‌ പണ്ഡിറ്റ് മാര്‍ ഭൂലോകം വാഴുന്ന കാലമാണ് ..വന്നു വന്നു ബൂലോകത്തും അത്തരക്കാര്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു .സ്വയം നാണം കെട്ടും മറ്റുള്ളവരിലേക്ക്  ആ നാണക്കേടിന്റെ ദുര്‍ഗ്ഗന്ധം വാരി എറിഞ്ഞും ഇക്കൂട്ടര്‍ സ്വയം ആശ്വസിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു .
ബൂലോകത്തെ കവികളെയും ഗഫിതകളെയും തെറി പറഞ്ഞും പുച്ഛം പുലമ്പിയും നടന്നിരുന്ന ഒരു പുലി ബ്ലോഗര്‍ തന്റെ വായനക്കാരെയും ആരാധക ശിരോ മണികളെയും ഞെട്ടിച്ചു കൊണ്ട് ഒരു ഗമ്പീരന്‍ ഗഫിധ (ആ മഹാന്റെ ഫാഷയില്‍ പറഞ്ഞതാണ് ) എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നു !

എല്ലാ കപികളെയും പോലെ പ്രണയം തന്നെയാണ് വിഷയം .വെറും പ്രണയമോ പ്രണയ പരാജയമോ അല്ല  ..ഒരു ആരാധികയുടെ പ്രണയ ലീലകളും കാമ ചേഷ്ടകളും കൊണ്ടുള്ള ശല്യം മൂലം പാവം നമ്മുടെ കഥാനായകന്റെ ഉറക്കം പോയിരിക്കുന്നു ,തന്റെ കുടുംബം തകര്‍ക്കാന്‍  ഒരു മൂധേവി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു ...പ്രിയ ബൂലോകരെ ആ കുലട എന്റെ ചാരിത്ര്യം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്നൊക്കെയാണ് തന്റെ മഹാ കാവ്യത്തിലൂടെ ആ മഹാ കവിയുടെ വിലാപം !
(എഴുതിയപ്പോള്‍ കവി ചുള്ളിക്കാടിന്റെ  കവിതയിലെ ചില വരികള്‍ അതേ പടി വന്നത് അദ്ദേഹത്തിന്‍റെ വിവരക്കൂടുതല്‍ കൊണ്ടാണെന്ന് കരുതി തല്‍ക്കാലം ക്ഷമിക്കാം )

കുടുംബവും കുഞ്ഞു കുട്ടി പരാധീനതയുമായി കഴിയുന്ന വെറും പച്ച  മനുഷ്യനായ തന്നെ ഇങ്ങനെ പച്ചയ്ക്ക് തിന്നുന്നത് നിര്‍ത്തി, ഒന്ന്  ജീവിക്കാന്‍ അനുവദിക്കൂ ഘാതകീ എന്ന അപേക്ഷയും കൂടി ആയപ്പോള്‍ ഗഫിധയുടെ കെട്ടും മട്ടും മാറി .

ഗഫിധ പ്രസിദ്ധീകരിച്ചതോടെ ആരാധക മൂഷികര്‍ ഇളകി മറിഞ്ഞു ,,അയ്യോ !പൊന്നെ തളര്‍ന്നു പോകല്ലേ .."താങ്ങാന്‍ "ഞാങ്ങളോക്കെയുണ്ട്  എന്ന് പറഞ്ഞു ആകെ കൂട്ടക്കരച്ചിലും മൂക്കിള പിഴിച്ചിലും കണ്ണുനീര്‍ ഒപ്പലും ഒലിപ്പിക്കളും ഒക്കെ   ആയി ആകപ്പാടെ .അതിയാന്റെ ബ്ലോഗ്   കണ്ണുനീരാന്‍ സ്പീക്കിംഗ് ആയെന്നു പറഞ്ഞാല്‍ മതിയല്ലോ ..

ആകെ ശോക മൂക മായം  അയ്യോ!  മയം!  .മണിക്കൂര്‍ വച്ച്  കമന്റ്  വീഴുന്നതിന്റെ കണക്കുകള്‍ പൊക്കി പറഞ്ഞു വീമ്പിളക്കിയിരുന്ന ആദ്ദേഹത്തിന്റെ ഗഫിധ വന്നപ്പോള്‍ പക്ഷെ എല്ലാവരും കണ്ണുനീരില്‍ മുങ്ങിയത് കൊണ്ടാകാം കമന്റുകളുടെ പൂരം ഒന്നും കണ്ടില്ല . "ശവത്തില്‍ കുത്തരുത് "എന്ന് പറയുന്നതുപോലെ കമന്റിട്ടു തന്നെ വേദനിപ്പിക്കരുതെ എന്ന് ബഹുമാന്യനായ ആ മഹാഗുരു അരുളി ചെയ്തത് കൊണ്ടാണ്  തങ്ങള്‍ ആദ്ദേഹത്തിന് കമന്റ് ഇടാതിരുന്നത് എന്ന് അദ്ദേഹത്തിന്റെ ആരാധക സുഹൃത്തുക്കള്‍ പറയുന്നുണ്ട് .

 അതല്ല ശ്രദ്ധയും സഹതാപവും പിടിച്ചു പറ്റാനുള്ള അദ്ദേഹത്തിന്റെ പതിവു കലാ പരിപാടികളില്‍ ഒന്നാണ് ഈ കസര്‍ത്ത് എന്ന് കരുതുന്നവരും ഉണ്ട് . മുന്‍പ്  സന്തോഷ്‌ പണ്ഡിറ്റിനെ പോലെ ഇദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും കമന്റും മറുപടിയും രചിച്ച ഒരു അഭിമുഖം ഒരു പാവം ബ്ലോഗറെ കൊടാലിയാക്കിവന്നിരുന്നു.

ആ പൊട്ടന്‍ ബ്ലോഗര്‍ക്ക് ചോദ്യം ചോദിക്കാന്‍ അറിയില്ലെന്നും അയാള്‍ ചോദിച്ചതിനല്ല അദ്ദേഹം മറുപടി പറഞ്ഞതെന്നും തനിക്ക്  വീമ്പിളക്കാന്‍ പാകത്തില്‍ ചോദ്യങ്ങള്‍   ആദ്ദേഹം  തന്നെ സ്വയം ഉണ്ടാക്കി മറുപടി പറയുകയായിരുന്നു എന്നും പിന്നാമ്പുറ സംസാരമുണ്ട് .

അതവിടെ ഇരിക്കട്ടെ . ബൂ ലോകത്തുള്ള സകലമാന ബ്ലോഗര്‍മ്മാരെയും മര്യാദ പഠിപ്പിക്കുകയും ,കണ്ണും മുഖവും നോക്കാതെ പുച്ചിക്കുകയും അറിഞ്ഞോ അറിയാതെയോ വഴി തെറ്റി നടക്കുന്നവരെ കണ്ടാല്‍ കയ്യോടെ പിടികൂടി ബൂലോക ചട്ടിയില്‍ ഇട്ടു വറക്കുകയും നാറ്റിക്കുകയും  ചെയ്യുമായിരുന്നു അദ്ദേഹം .
 ഏതോ  ഒരു ബ്ലോഗര്‍ ("ഒരു നാറി" എന്നാണ് അദ്ദ്യത്തിന്റെ സംസ്കാര ഭാഷ )സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നും അയാള്‍ അത് നിര്‍ത്തിയില്ലെങ്കില്‍ ഉടന്‍ സദാചാര കമ്മിററി കൂടി അയാളെ നാറ്റിക്കും എന്നും അദ്ദേഹം ഫെയ്സ് ബുക്ക് ഗ്രൂപ്പുകളില്‍ ഭീഷണി മുഴക്കിയിട്ടു അധിക കാലമായിട്ടില്ല .

അതിനു മുന്‍പ് ഒരു പാവം വനിതാ ബ്ലോഗറെ സുഹൃത്തുക്കള്‍ എന്ന് നടിച്ചു ഒരു ആണ്‍ ബ്ലോഗറും അയാളുടെ സുഹൃത്തായ മറ്റൊരു വനിതാ ബ്ലോഗറും കൂടി തെറ്റിദ്ധരിപ്പിക്കും വിധം പെരുമാറി എന്ന് പരാതി ഉയര്‍ന്നത് ഓര്‍മ്മയുണ്ടാകും . ബൂലോകത്തുല്ലവരെല്ലാം തന്റെ ബന്ധുക്കള്‍ എന്ന് തെറ്റിദ്ധരിച്ചു കൊണ്ട് ആ പെണ്‍കുട്ടി ഇക്കാര്യം ബൂലോക വാസികളെ അറിയിച്ചു കൊണ്ട് ഒരു സങ്കട ബ്ലോഗു പോസ്റ്റു ചെയ്തിരുന്നു .

 തികച്ചും സ്വകാര്യമായി ഉള്ള വിഷയത്തെ അതിനു ചേര്‍ന്ന രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതിന് പകരം ആ സഹോദരി അവരുടെ അന്നത്തെ നിസഹായതയും അറിവില്ലായ്മയും കൊണ്ട് ബൂലോകത്തു ചര്‍ച്ചാ വിഷയം ആക്കുകയായിരുന്നു .

അന്ന് ഈ സംഭവത്തെ തുടര്‍ന്ന്  ആ പെണ്‍കുട്ടിയെ ആക്രമിക്കാനും അപഥ സഞ്ചാരിണി എന്ന് ചിത്രീകരിക്കാനും കുറെപ്പേര്‍ അരയും തലയും മുറുക്കി രംഗത്ത് വന്നു  . ചേരി തിരിഞ്ഞ മറ്റു ചിലര്‍ പെണ്‍കുട്ടിയുടെ രക്ഷകവേഷവും കെട്ടി .
 "പെണ്‍കുട്ടിയുടെ കയ്യിലിരിപ്പ് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിച്ചത്... മര്യാദക്ക് നടക്കുന്നവര്‍ ബ്ലോഗു എഴുതി കമന്റും വാങ്ങി സമാധാനത്തോടെ കഴിയുകയാണ് .....ഇവള്ക്കിത് വന്നാല്‍ പോരാ ഇതിലും വലുത് വന്നില്ലെങ്കിലെ അത്ഭുതമുള്ളു    'എന്നൊക്കെ പറഞ്ഞും കളിയാക്കിയുംകമന്റടിച്ചും  ചിരിച്ചവരുടെ മുന്‍ നിരയില്‍  നമ്മുടെ കഥാ നായകനും ഉണ്ടായിരുന്നത് ആരാധനയും അമ്ലെശ്യവും  തലയ്ക്കു പിടിക്കാത്ത  ചിലര്‍ എങ്കിലും ഓര്‍മിക്കുന്നുണ്ടാകും .

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവം  താന്‍ അന്തരീക്ഷത്തില്‍ നിന്ന്  സൃഷ്ടിച്ച വിഭൂതിപോലെ പടച്ചുണ്ടാക്കിയ വീമ്പിളക്കല്‍ അഭിമുഖത്തില്‍ വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വന്നു ആ പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി  അപമാനിക്കാനും പുണ്ണില്‍ കുത്തി മുറിവേല്‍പ്പിക്കാനും ഈ മഹാന്‍ ശ്രമിച്ചിരുന്നു .
അതെത്തുടര്‍ന്ന്  തന്നെ "ഇങ്ങനെ വേട്ടയാടുന്നത് എന്തിനാണ് ? താന്‍ ആത്മഹത്യ ചെയ്യണോ ? തന്നെ പ്രതി ഒരു  കുഞ്ഞു ജീവന്‍ കൂടി ഉള്ളത് കൊണ്ടാണ് മരിക്കാതെ പിടിച്ചു നില്‍ക്കുന്നത് ? പ്ലീസ്‌ എന്നെ   ഉപദ്രവിക്കരുത്  ..എന്നൊക്കെ ആ പെണ്‍കുട്ടിയും അദ്ദ്യത്തോട് താണ്  വീണു കേണ്  അപേക്ഷിച്ചിരുന്നു . അദ്ദേഹത്തിനു   അമ്ലെശ്യം ഇല്ലെങ്കില്‍ ഇതൊക്കെ അദ്ദ്യം ഓര്‍മ്മിക്കേണ്ടതാണ്  . കാഴ്ചക്കാര്‍ എല്ലാം മറന്നാലും കൊടുത്തവനും കൊണ്ടവനും ഒരിക്കലും  മറക്കാന്‍ കഴിയില്ലല്ലോ.. ഒന്നും !
.
ഇപ്പോളിതാ ഇതുവരെ  കാത്തു സൂക്ഷിച്ച (?) പുരുഷത്വത്തിന് ഭീഷണിയായി വിധി പുലിയുടെ പിന്നാലെ പ്രേതം പോലെ കൂടിയിരിക്കുന്നു .  അദ്ദേഹത്തിന്‍റെ സാഹിത്യത്തിലും പുളുവടിയിലും നീന്തിത്തുടിച്ചു ഭ്രമം കയറിയ സുന്ദരി അദ്ദേഹത്തെ വലയിലാക്കി ചോരകുടിക്കാന്‍ കള്ളിയന്കാട്ട്  നീലിയെന്ന യക്ഷിയെ പോലെ പിന്നാലെ കൂടിയിരിക്കുന്നു എന്ന് !!
 എനിക്കൊരു ഫാര്യ യും കുഞ്ഞുമുണ്ട് ..എന്നെ വെറുതെ വിടൂ ,,എന്റെ അടിസ്ഥാന ഭാഗങ്ങളെ വഴുവഴുപ്പിക്കല്ലേ ..ഞാന്‍ തന്നെ അതില്‍ തെന്നി വീണുപോകും എന്ന് ! ഹോ ! എന്തൊരു സത്യ സന്ധത ..എന്തൊരു സന്മാര്‍ഗ്ഗ ബോധം ,,എന്തോരോ മഹാനു ഭാവലു !
കണ്ണില്‍ കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യാനും അവരെ ഫോണിലും വോയിസ്‌ മെയിലില്‍ വിളിക്കാനും ഓക്കെ നടക്കുമ്പോള്‍ എവിടെയായിരുന്നു ഈ സദാചാര ബോധം ? ഇനി അഥവാ അങ്ങനെ ഒരു പെണ്‍കുട്ടി അദ്ദേഹത്തോട് ആരാധനയോ പ്രേമമോ കാണിച്ചു എങ്കില്‍ അതില്‍ എന്താണ് ഇത്ര പുതുമയും അസ്വാഭാവികതയും ഉള്ളത് ? ഒരു ബന്ധത്തെ ഏതു തലം വരെ എത്തിക്കണം എന്ന് തീരുമാനിക്കുന്നത് ആ ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ മാത്രമാണ് .തന്റെ അവസ്ഥ പ്രേമത്തിന് അനുകൂലമല്ല എങ്കില്‍ ആ നിസഹായവാസ്ഥ എതിര്‍ കക്ഷിയോടു (മാത്രം )പറയുന്നതില്‍ എന്താണ് അദ്ദേഹത്തിനു തടസമായിരുന്നത് ? ബ്ലോഗില്‍ കമന്റു വീഴില്ല എന്ന പേടിയോ ? അതോ അല്‍പ്പം വഴുവഴുപ്പ് ഉണ്ടായാലും  പോകും വരെ ഒലിപ്പിക്കല്‍ തുടരാം എന്ന ചിന്തയോ ?
 അത് ബോധ്യപ്പെടാന്‍ അവര്‍ തയ്യാറായില്ല എങ്കില്‍ ബുദ്ധിപൂര്‍വ്വം അതില്‍ നിന്ന് പിന്‍ മാറാനും അവരെ അവഗണിക്കാനും സാമാന്യ ബുദ്ധിയെന്കിലും ഉള്ളവരെ  ആരെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ടോ ?
ഇതൊന്നും ചെയ്യാതെ ഈ പ്രശ്നം ലോകം മുഴുവനും ഉള്ള ആളുകള്‍ക്ക് ചര്‍ച്ചചെയ്യാന്‍ ഇട്ടതു കൊണ്ട് ആദര്‍ശ ധീരനായ ആ ബ്ലോഗര്‍ എന്താണു ഉദ്ദേശിക്കുന്നത് ? ആ പെണ്‍കുട്ടിയെ സമൂഹത്തിന്റെ മുന്നില്‍ അപമാനിച്ചു ഒറ്റപ്പെടുത്താനോ ? അതോ താന്‍ പ്രേമത്തിനും കാമത്തിനും തൊട്ടു തീണ്ടാന്‍ കഴിയാത്ത പുണ്യാത്മാവ് ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനോ  ? പോസ്റ്റുകളില്‍ മാതൃത്വ ത്തെയും സ്ത്രീത്വത്തെയും മനുഷ്യത്ത്വത്തെയും പൊക്കിയും പുകഴ്ത്തിയും പറയുന്ന ഈ മഹാന്‍ സത്യത്തില്‍ ഈ ഗഫിധയിലൂടെ സ്ത്രീത്വത്തെ ഒന്നാകെ അപമാനിക്കുകയല്ലേ ചെയ്തിട്ടുള്ളത് ?
അല്ലെങ്കില്‍ അദ്ദേഹം പറയട്ടെ എന്താണ് തന്റെ മഹാകാവ്യത്തിന്റെ ലക്ഷ്യമെന്ന് !

അയാള്‍ വഴി അപമാനിക്കപ്പെട്ട ആ പെണ്‍കുട്ടിയും ഒരു മനുഷ്യ ജന്മം ആണ് എന്ന് ആദ്ദേഹത്തെ വാഴ്ത്തുന്നവര്‍ എന്തെ മറന്നു പോകുന്നു ? .അവര്‍ക്കും ഉണ്ടാകും സങ്കടവും ദേഷ്യവും അപമാനവും പേറുന്ന ഒരു മനസും ചിന്തയും . അവര്‍ക്കും ഉണ്ടാകും ഒരു  കുടുംബവും മഹിമയും .ഗഫിധ വായിച്ചു ഒരു പൂര്‍വ്വ കാമുകി പറഞ്ഞത് പോലെ ഈ പെണ്‍കുട്ടിക്കും  നാലഞ്ചു മാസം അദ്ദേഹത്തോട്  ചാറ്റ് (ഒലിപ്പീരു)  ചെയ്തപ്പോള്‍ ആദ്ധേഹത്തില്‍ അനുരാഗം തോന്നിക്കാണും .അതത്ര മഹാ അപരാധമാണോ ? അദ്ദേഹത്തിനും വഴുവഴുക്കല്‍ ആവശ്യം പോലെ ഉണ്ടായിക്കാണും .അത് വരെ ചാറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ കഞ്ഞി കുടിച്ചോ ? ബ്ലോഗില്‍ കമന്റ് ഇട്ടോ ? എന്നിവ മാത്രം ആയിരിക്കില്ലല്ലോ ? ആണോ ? ആറു മാസമൊക്കെ ! വിശ്വസിക്കാന്‍ പ്രയാസമാണ് ..  എന്നിട്ടും പുണ്യവാളന്റെ  അഴുക്കു പുരളാത്ത ചില്ലുകൂട്ടില്‍  അദ്ദേഹം മാത്രം ചാടിക്കേറി ഇരുന്നത് ശരിയാണോ ? ഇതാണോ അദ്ദേഹം പറഞ്ഞുകൊണ്ട് നടക്കുന്ന സദാചാരം ? വിദ്യാഭ്യാസമോ എഴുതാനുള്ള കഴിവോ സാമ്പത്തിക ഭദ്രതയോ മാത്രം ഉണ്ടായിട്ടു കാര്യമുണ്ടോ ? സാമൂഹ്യ ബോധവും സംസ്കാരവും കൂടി  ഉണ്ടാകണ്ടേ ? അഹങ്കാരത്തിനു കയ്യും കാലും വച്ച ആ മഹാനും അയാളുടെ വാലുപിടിച്ചു നടക്കുന്ന കൊന്തന്മാരും ഒന്ന് ചിന്തിക്കണം ..
അതോ സാക്ഷാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്തത് പോലെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബൂലോകത്തെ പാവങ്ങളെ കളിപ്പിക്കാന്‍ അതി ബുദ്ധിമാനായ അദ്ദേഹം ഇങ്ങനൊരു കൃഷ്ണനും രാധയും കളിച്ചതാണോ ?

ബ്ലോഗറുടെ  ആരാധകരും സദാചാര അരാജക വാദികളും ഇത് വായിച്ചു എന്നെ തല്ലി  ക്കൊന്നില്ലെങ്കില്‍ വീണ്ടും കാണാം .
ഗുണപാഠം : കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല ; ബ്ലോഗിലും കിട്ടും ..
പണ്ടിട്ടിന്റെ അരുളപ്പാടുകള്‍ : ബ്ലോഗില്‍ കമന്റു വരുമെന്ന് കരുതി അമ്മൂമ്മയെ ഉണക്കക്കൊള്ളി ആക്കരുത് . മകന്റെ കളസം ഊരി കിണ്‌ങ്ങാ മണി  നാട്ടുകാര്‍ക്ക് ഞ്ഞോടാന്‍ ഇട്ടു കൊടുക്കരുത് ,,,

Sunday, March 20, 2011

കൊട്ടാരം ചിന്തയാല്‍ ................

"കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു
കൊച്ചു കുടില്‍ ക്കത്രേ നിദ്രാ സുഖം "

മഹാനായ ഒരു മലയാള കവി എഴുതിയ അര്‍ത്ഥ സമ്പന്നമായ വരികളാണിത് .
ഒട്ടേറെ ചിന്തകള്‍ക്ക് വഴി തുറക്കുന്ന ആശയ പ്രപഞ്ചം ഈ ചെറു വരികളില്‍
മഞ്ഞു കണികയില്‍ പ്രപഞ്ചം ഒന്നാകെ നിഴലിക്കുന്നത് പോലെ ഉള്‍ക്കൊണ്ടിരിക്കുന്നു !
ഇത്  സമ്പത്തിനും സുഖ സൌകര്യങ്ങള്‍ക്കും പിന്നാലെ മനുഷ്യന്‍ പരക്കം പായുന്ന ലോകമാണ് .
പണം ഉണ്ടാക്കാന്‍ വേണ്ടി എന്തും പ്രവര്‍ത്തിക്കാന്‍ മടിക്കാത്തവരായി മാറിക്കഴിഞ്ഞു
മനുഷ്യന്‍ !
പണം ഇല്ലാതെ സമാധാനം കെടുന്നവരും ഉണ്ടാക്കിയ പണം നഷ്ടപ്പെടുമെന്നോര്‍ത്തു
സമാധാനം നശിച്ചവരും നമുക്കിടയില്‍ ( നമ്മളും കൂടി) ഉണ്ട് .
കുടില്‍ മാറ്റി കൊട്ടാരം പണിയാന്‍ കൊതിക്കുന്നവര്‍ ..
സൈക്കിള്‍ മാറ്റി ബൈക്കും ,ബൈക്ക് മാറ്റി കാറും വാങ്ങുന്നവര്‍ .
റേഷന്‍ വാങ്ങാന്‍ എന്ത് ചെയ്യണമെന്നറിയാതെ ചിലര്‍ കുഴങ്ങുമ്പോള്‍ ബെന്‍സ് കാര്‍ വാങ്ങാന്‍
കഴിയാത്തതില്‍ നിരാശ പൂണ്ടു നടക്കുന്നവരെയും കാണാം .
പൂന്താനം പാടിയത് പോലെ പത്തു രൂപ കിട്ടിയാല്‍ അത് നൂറാക്കി മാറാനും നൂറു ആയിരം ആക്കി
ഇരട്ടിപ്പിക്കാനും ഉള്ള ദുരയും കൊതിയും കൂടി വരികയാണ് !
പണം കിട്ടാന്‍ എന്ത് ദുഷ്കര്‍മവും പ്രവര്‍ത്തിക്കും ചിലര്‍ .അമ്മയെന്നോ ,സഹോദരിയെന്നോ ,മക്കളെന്നോ കണക്കാക്കാതെ പാപങ്ങളിലേക്ക്  സ്വയം ഇറങ്ങും മട്ടുല്ലവരെകൂടി വലിച്ചിഴയ്ക്കും ..
ഒന്ന് ചിന്തിച്ചു നോക്കൂ
ശ്രീ ബുദ്ധന്‍ പറഞ്ഞത് പോലെ ആഗ്രഹങ്ങളാണ് എല്ലാ അനര്‍ത്ഥങ്ങള്‍ക്കും അടിസ്ഥാന കാരണം ..
അഭിലഷണീയം അല്ലാത്ത ആഗ്രഹങ്ങള്‍ മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പിശാചിനെ ഉണര്‍ത്തും . അതിന്റെ പ്രേരണയാല്‍ ദുഷ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കും .നാശങ്ങള്‍ വിതയ്ക്കും .ഒടുവില്‍ അതിനിടയില്‍ മുങ്ങി നശിക്കും ,നശിപ്പിക്കും ...
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു സമാധാനത്തോടെ ജീവിക്കാന്‍ പഠിക്കണം ..
കുടില്‍ ആണെങ്കിലും അത് കൊട്ടാരം എന്ന് കണ്ടു സന്തോഷത്തോടെ ഉറങ്ങി ഉണരണം ..നന്മയ്ക്കായി ,നല്ല നാളെയ്ക്കായി പ്രവര്‍ത്തിക്കണം ..അതാകട്ടെ നമ്മുടെ കര്‍മ പദ്ധതി .

Tuesday, March 1, 2011

നിങ്ങളുടെ സ്വന്തം സന്യാസി .

പ്രിയ സുഹൃത്തുക്കളെ ..ബൂലോക മക്കളെ ..
ഒടുവില്‍ ഞാനും ആ കടുത്ത തീരുമാനം എടുത്തു ..
ആശ്രമം വിട്ടു ആരാമത്തിലേക്ക് വരുവാനല്ല
ആരാമം തോല്‍ക്കുന്ന ഈ വിശാല ബൂലോകത്തെ
ഒരു സഞ്ചാരിയാകാന്‍..
സന്യാസിമാര്‍ ഒരിടത്ത് ഇരുന്നു കൊണ്ട്
ലോകത്തെ പരിപാലിക്കേണ്ടവരല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു ..
ഇത് വരെ ഈ അനന്ത വിഹായസ്സിന്റെ ഒരു ദിക്കിലിരുന്ന്‍
ബൂലോകത്തെ മിന്നും താരങ്ങളായ  നിങ്ങളെയെല്ലാം
സാകൂതം വീക്ഷിക്കുകയായിരുന്നു ഞാന്‍ ..
ഞാനും എന്റെ ആത്മാവിലേക്ക് ഇടയ്ക്കിടെചികഞ്ഞു നോക്കുമ്പോള്‍
എനിക്കും എന്തെക്കെയോ നിങ്ങളോട് പറയാന്‍ ഉണ്ടെന്നു തോന്നുകയാണ് ..
അശാന്തി നിറഞ്ഞ ഈ ലോകത്തെ ഒരു ഹൈടെക് സന്യാസിയായ ഞാന്‍
പിന്നെന്തിനു മടിച്ചു നില്‍ക്കണം ...നിങ്ങളൊക്കെ ഇവിടെയുള്ളപ്പോള്‍
ഞാനെന്തിനു ഭയപ്പെടണം ?
നിങ്ങളുടെ പ്രശ്നങ്ങളാണ്
എന്റെയും പ്രശ്നങ്ങള്‍ ...
നിങ്ങള്ക്ക് വേണ്ടിയാണ് എന്റെ ഇരവു പകലുകള്‍ സ്പന്ദിക്കുന്നത് ..
അപ്പോള്‍ ഞാനും നിങ്ങളും എന്ന ഭേത ചിന്തകള്‍ എന്തിനു ?
അപ്പൊ എനിക്ക് നിങ്ങളുടെ പൂര്‍ണ സമ്മതത്തോടെ ബൂലോക യാത്ര
തുടങ്ങാം അല്ലെ ...ബാക്കിയെല്ലാം വരും പോലെ പാര്‍ക്കലാം ..

എന്ന്
നിങ്ങളുടെ സ്വന്തം സന്യാസി ...
(ഒപ്പിച്ചു )