Sunday, March 20, 2011

കൊട്ടാരം ചിന്തയാല്‍ ................

"കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു
കൊച്ചു കുടില്‍ ക്കത്രേ നിദ്രാ സുഖം "

മഹാനായ ഒരു മലയാള കവി എഴുതിയ അര്‍ത്ഥ സമ്പന്നമായ വരികളാണിത് .
ഒട്ടേറെ ചിന്തകള്‍ക്ക് വഴി തുറക്കുന്ന ആശയ പ്രപഞ്ചം ഈ ചെറു വരികളില്‍
മഞ്ഞു കണികയില്‍ പ്രപഞ്ചം ഒന്നാകെ നിഴലിക്കുന്നത് പോലെ ഉള്‍ക്കൊണ്ടിരിക്കുന്നു !
ഇത്  സമ്പത്തിനും സുഖ സൌകര്യങ്ങള്‍ക്കും പിന്നാലെ മനുഷ്യന്‍ പരക്കം പായുന്ന ലോകമാണ് .
പണം ഉണ്ടാക്കാന്‍ വേണ്ടി എന്തും പ്രവര്‍ത്തിക്കാന്‍ മടിക്കാത്തവരായി മാറിക്കഴിഞ്ഞു
മനുഷ്യന്‍ !
പണം ഇല്ലാതെ സമാധാനം കെടുന്നവരും ഉണ്ടാക്കിയ പണം നഷ്ടപ്പെടുമെന്നോര്‍ത്തു
സമാധാനം നശിച്ചവരും നമുക്കിടയില്‍ ( നമ്മളും കൂടി) ഉണ്ട് .
കുടില്‍ മാറ്റി കൊട്ടാരം പണിയാന്‍ കൊതിക്കുന്നവര്‍ ..
സൈക്കിള്‍ മാറ്റി ബൈക്കും ,ബൈക്ക് മാറ്റി കാറും വാങ്ങുന്നവര്‍ .
റേഷന്‍ വാങ്ങാന്‍ എന്ത് ചെയ്യണമെന്നറിയാതെ ചിലര്‍ കുഴങ്ങുമ്പോള്‍ ബെന്‍സ് കാര്‍ വാങ്ങാന്‍
കഴിയാത്തതില്‍ നിരാശ പൂണ്ടു നടക്കുന്നവരെയും കാണാം .
പൂന്താനം പാടിയത് പോലെ പത്തു രൂപ കിട്ടിയാല്‍ അത് നൂറാക്കി മാറാനും നൂറു ആയിരം ആക്കി
ഇരട്ടിപ്പിക്കാനും ഉള്ള ദുരയും കൊതിയും കൂടി വരികയാണ് !
പണം കിട്ടാന്‍ എന്ത് ദുഷ്കര്‍മവും പ്രവര്‍ത്തിക്കും ചിലര്‍ .അമ്മയെന്നോ ,സഹോദരിയെന്നോ ,മക്കളെന്നോ കണക്കാക്കാതെ പാപങ്ങളിലേക്ക്  സ്വയം ഇറങ്ങും മട്ടുല്ലവരെകൂടി വലിച്ചിഴയ്ക്കും ..
ഒന്ന് ചിന്തിച്ചു നോക്കൂ
ശ്രീ ബുദ്ധന്‍ പറഞ്ഞത് പോലെ ആഗ്രഹങ്ങളാണ് എല്ലാ അനര്‍ത്ഥങ്ങള്‍ക്കും അടിസ്ഥാന കാരണം ..
അഭിലഷണീയം അല്ലാത്ത ആഗ്രഹങ്ങള്‍ മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പിശാചിനെ ഉണര്‍ത്തും . അതിന്റെ പ്രേരണയാല്‍ ദുഷ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കും .നാശങ്ങള്‍ വിതയ്ക്കും .ഒടുവില്‍ അതിനിടയില്‍ മുങ്ങി നശിക്കും ,നശിപ്പിക്കും ...
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു സമാധാനത്തോടെ ജീവിക്കാന്‍ പഠിക്കണം ..
കുടില്‍ ആണെങ്കിലും അത് കൊട്ടാരം എന്ന് കണ്ടു സന്തോഷത്തോടെ ഉറങ്ങി ഉണരണം ..നന്മയ്ക്കായി ,നല്ല നാളെയ്ക്കായി പ്രവര്‍ത്തിക്കണം ..അതാകട്ടെ നമ്മുടെ കര്‍മ പദ്ധതി .

4 comments:

 1. ന്റെ ഭഗവാനെ !!!

  “ബൂലോക ശാന്തിക്കും സമാധാനത്തിനും സ്വന്തം രക്തം പോലും തര്‍പ്പണം ചെയ്യാന്‍ തയ്യാറായി ഇറങ്ങി പുറപ്പെട്ട ഒരുവന്‍”

  ഈ പ്രായത്തില്‍ ഇങ്ങനെയൊന്നും ചിന്തിക്കല്ലേ :)
  കൊട്ടാരത്തിലെ പൊറുതികേട് നേരിട്ട് അറിഞ്ഞതിനുശേഷം കുടിലിലേക്കോ ആശ്രമത്തിലേക്കോ മടങ്ങുകയാണ് നല്ലത്.
  അപ്പഴാണ് സുഖം !
  ചിത്രകാരന്റെ ആശംസകള്‍.....

  ReplyDelete
 2. ചിത്രകാരാ..വരയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം മങ്ങാതെ മറയാതെ ഇരിക്കട്ടെ .. മംഗളം ഭവന്തു :

  ReplyDelete
 3. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.ബ്ലോഗിങ്ങിനു സഹായം

  ReplyDelete
 4. അതെ ചേട്ടാ പുരാതന ഭാരതത്തിൽ അർഹിക്കാത്ത ഒന്നും ആഗ്രഹിക്കാത്ത ഒരു സമുഹം നിലനിന്നിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ആ നന്മ നമ്മുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

  അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അലക്സാണ്ടർ ചക്രവർത്തിയും മായി എറ്റുമുട്ടിയ പുരൂവസ് എന്ന രാജാവിന്റെ മുന്നിൽ എത്തിയ ഒരു തർക്കം, ഇങ്ങനെയായിരുന്നു. താൻ കൃഷിക്കുവേണ്ടി പാട്ടത്തിൽ എടുത്ത ഭുമിയിൽ നിന്നു കിട്ടിയ നിധി ഭുവുടമക്ക് നലകണം എന്നു കർഷകന്നും, അല്ല കർഷകന്റെ കർമ്മഫലമായി കിട്ടിയ നിധി കർഷകനുള്ളതാണെന്നും ആയിരുന്നു. അർഹയില്ലാത്ത ധനം ആഗ്രഹിക്കാത്ത ആ ജനത്തയിൽ നിന്നും നമ്മുടെ ഇന്നതെ ഈ അവസ്ഥയിലെത്തിനിൽക്കുന്ന സമൂഹിക്കനിലവാരം തരം താഴുവാൻ ഇടയായതെന്ത്!?!

  ReplyDelete

മടിക്കാതെ പറയാം ,,പറഞ്ഞോളൂ ...