Tuesday, March 1, 2011

നിങ്ങളുടെ സ്വന്തം സന്യാസി .

പ്രിയ സുഹൃത്തുക്കളെ ..ബൂലോക മക്കളെ ..
ഒടുവില്‍ ഞാനും ആ കടുത്ത തീരുമാനം എടുത്തു ..
ആശ്രമം വിട്ടു ആരാമത്തിലേക്ക് വരുവാനല്ല
ആരാമം തോല്‍ക്കുന്ന ഈ വിശാല ബൂലോകത്തെ
ഒരു സഞ്ചാരിയാകാന്‍..
സന്യാസിമാര്‍ ഒരിടത്ത് ഇരുന്നു കൊണ്ട്
ലോകത്തെ പരിപാലിക്കേണ്ടവരല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു ..
ഇത് വരെ ഈ അനന്ത വിഹായസ്സിന്റെ ഒരു ദിക്കിലിരുന്ന്‍
ബൂലോകത്തെ മിന്നും താരങ്ങളായ  നിങ്ങളെയെല്ലാം
സാകൂതം വീക്ഷിക്കുകയായിരുന്നു ഞാന്‍ ..
ഞാനും എന്റെ ആത്മാവിലേക്ക് ഇടയ്ക്കിടെചികഞ്ഞു നോക്കുമ്പോള്‍
എനിക്കും എന്തെക്കെയോ നിങ്ങളോട് പറയാന്‍ ഉണ്ടെന്നു തോന്നുകയാണ് ..
അശാന്തി നിറഞ്ഞ ഈ ലോകത്തെ ഒരു ഹൈടെക് സന്യാസിയായ ഞാന്‍
പിന്നെന്തിനു മടിച്ചു നില്‍ക്കണം ...നിങ്ങളൊക്കെ ഇവിടെയുള്ളപ്പോള്‍
ഞാനെന്തിനു ഭയപ്പെടണം ?
നിങ്ങളുടെ പ്രശ്നങ്ങളാണ്
എന്റെയും പ്രശ്നങ്ങള്‍ ...
നിങ്ങള്ക്ക് വേണ്ടിയാണ് എന്റെ ഇരവു പകലുകള്‍ സ്പന്ദിക്കുന്നത് ..
അപ്പോള്‍ ഞാനും നിങ്ങളും എന്ന ഭേത ചിന്തകള്‍ എന്തിനു ?
അപ്പൊ എനിക്ക് നിങ്ങളുടെ പൂര്‍ണ സമ്മതത്തോടെ ബൂലോക യാത്ര
തുടങ്ങാം അല്ലെ ...ബാക്കിയെല്ലാം വരും പോലെ പാര്‍ക്കലാം ..

എന്ന്
നിങ്ങളുടെ സ്വന്തം സന്യാസി ...
(ഒപ്പിച്ചു )

6 comments:

  1. സ്വാഗതം
    സന്യാസിമാർക്കൊക്കെ ഇപ്പം വലിയ ഡിമാന്റാ..
    പിന്നെ സൂക്ഷിക്കണം, ഇവിടെ പുലികളുണ്ട്

    ReplyDelete
  2. ബൂലോകത്തേക്ക് സ്വാഗതം...അടിയങ്ങളെ വന്നുകണ്ട്‌ ഇടക്കിടെ അനുഗ്രഹിച്ചാലും..

    --

    ReplyDelete
  3. സ്വാഗതം തന്നെ എന്നാല്‍ ഇപ്പോള്‍ സന്യാസിയെന്ന
    നാമത്തിനു മുമ്പില്‍ കായും പായും ടായും ചേര്‍ക്കപ്പെടു
    ന്നതിനാല്‍ ഒരാശങ്ക.

    ReplyDelete
  4. പിന്നെ സൂക്ഷിക്കണം, ഇവിടെ പുലികളുണ്ട്

    ഒന്നൊന്നര പുലികള്‍, കഴുതപ്പുലികള്‍,, ഹ ഹ് ഹ ഹ..
    (പുലികള്‍ ഈ വ്ഴി വന്നിട്ടില്ലാത്തതിനാല്‍, ഞാന്‍ രക്ഷപ്പെട്ടു!!!!!)

    ReplyDelete
  5. സ്വാഗതം.എല്ലാ നന്മകളും...

    ReplyDelete

മടിക്കാതെ പറയാം ,,പറഞ്ഞോളൂ ...